ജോസ് പാലത്തിനാൽ വീണ്ടും മലനാട് ബാങ്ക് പ്രസിഡന്റ്
1373967
Monday, November 27, 2023 11:55 PM IST
നെടുങ്കണ്ടം: മലനാട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റായി കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിനെ വീണ്ടും തെരഞ്ഞെടുത്തു. സിപിഎമ്മിലെ എം.എന്‍. ഹരിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. 22 വര്‍ഷമായി മലനാട് ബാങ്കിന്റെ പ്രസിഡന്റായി തുടരുന്ന ജോസ് പാലത്തിനാൽ കര്‍ഷക കടാശ്വാസ കമ്മീഷന് അംഗവുമാണ്. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിന്റെ ഭാഗമായ ശേഷം ആദ്യമായാണ് ബാങ്കില്‍ തെരഞ്ഞെടുപ്പ് നടന്നത്.
സിപിഎം രാജാക്കാട് ഏരിയാ സെക്രട്ടറിയാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.എന്‍. ഹരിക്കുട്ടന്. ബാങ്കിന്റെ 13 സീറ്റുകളിലും മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. എട്ട് സീറ്റില്‍ കേരള കോണ്‍ഗ്രസ് -എമ്മും നാല് സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയുമാണ് മത്സരിച്ചത്.
സി.എം. കുര്യാക്കോസ്, സി.യു ജോയി, എം.ഡി. ജോസഫ്, ബിനോയി ആഗസ്തി, ടി.എസ്. ബിസി, എ.പി. വര്‍ഗീസ്, എന്‍.പി. സുനില്‍കുമാര്‍, ജെസി കുര്യന്, ഷോളി ജോസ്, സിന്ധുമോള്‍ കുര്യന്, എം.ടി. ജയന് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.