കൂണ്‍കൃഷി സംരംഭകത്വ ക്ലാസ് നടത്തി
1373669
Monday, November 27, 2023 12:47 AM IST
നെടുങ്കണ്ടം: ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഇഡി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൂണ്‍കൃഷിയും വിപണന സാധ്യതകളും എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ സംരംഭകത്വ ക്ലാസ് നടത്തി. കുണ്‍കൃഷി പരിശീലക സോളി ബിജു നേതൃത്വം നല്കി.
പ്രിന്‍സിപ്പല്‍ ഡോ. ലാലു തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സ്മിത തോമസ്, ക്ലബ് ലീഡര്‍ അമൃത സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബിന്റെ കൂണ് വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്കായി ടോണി പ്രിന്‍സ്, ജോയല്‍ ഷൈന്‍, അലീന ബിജു, മഞ്ജുഷ, ആല്ബിന് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു.