വയോജന നടത്ത മത്സരം
1373352
Sunday, November 26, 2023 12:01 AM IST
കുമളി: പ്രഭാത നടത്തം ശീലമാക്കൂ ആരോഗ്യം സംരക്ഷിക്കു എന്ന സന്ദേശവുമായി സീനിയർ ചേംബർ ഇന്റർനാഷണൽ തേക്കടി റീജിയൻ മുതിർന്ന പൗരൻമാർക്കായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വയോജന നടത്തമത്സരം നാളെ.
രാവിലെ ഏഴിന് കുമളി പൊതുവേദിയിൽനിന്ന് ആരംഭിച്ച് ചെളിമട ഒന്നാം മൈൽ വഴി തിരികെ പൊതുവേദിയിൽ മത്സരം അവസാനിക്കും. കുമളി പോലീസ് എസ്എച്ച്ഒ ജോബിൻ ആന്റണി ഫ്ളാഗ് ഓഫ് ചെയ്യും.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർ 60 വയസിൽ കൂടുതലുള്ള പുരുഷൻമാരും 55 നുമേൽ പ്രായമുള്ള സ്ത്രീകളുമായിരിക്കണം. കല്ലുങ്കൽ വിഒസി, പടിയറ ജ്വല്ലറി, ഡോൾഫിൻ ബുക്ക് ഹൗസ് എന്നിവിടങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാം.
വിജയികൾക്ക് യഥാക്രമം 10,001, 5,001, 3,001 ക്രമത്തിലും സ്ത്രീകൾക്ക് പ്രോത്സാഹന സമ്മാനമായി 3,001 രൂപയും നൽകുമെന്ന് റീജിയൻ ഭാരവാഹികളായ അജിമോൻ കെ. വർഗിസ്, വി.ഡി. ദേവസ്യ, അഡ്വ. ജയൻ ജോസഫ്, ടി.എസ്. ലാലു എന്നിവർ അറിയിച്ചു.