എം.എം. മണി എംഎല്‍എയുടെ നാവ് നന്നാകാന്‍ പ്രാര്‍ഥനയുമായി മഹിളാ കോണ്‍ഗ്രസ്
1340017
Wednesday, October 4, 2023 12:07 AM IST
നെടുങ്കണ്ടം: എം.എം. മണി എംഎല്‍എയുടെ നാവ് നന്നാകാന്‍ പ്രാര്‍ഥനാ കൂട്ടായ്മയുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗാന്ധിജയന്തി ദിനത്തില്‍ നെടുങ്കണ്ടത്തെ ഗാന്ധി സ്മൃതിമണ്ഡപത്തിന് മുമ്പിലാണ് വ്യത്യസ്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയത്. കഴിഞ്ഞ ദിവസം സിഐടിയു നെടുങ്കണ്ടം ജോയിന്റ് ആര്‍ടിഒ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത എം.എം. മണി സ്ത്രീവിരുദ്ധവും പ്രകോപനപരവുമായ പ്രസംഗം നടത്തിയിരുന്നു. മഹിളാ കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് എംഎല്‍എയുടെ നാവ് നന്നാവാന്‍ പ്രാര്‍ഥന നടത്തിയത്.
ഒരു മണിക്കൂറോളം കിഴക്കേക്കവലയില്‍ പ്രാര്‍ഥന നടത്തിയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. പരിപാടി മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ മണിമേഖല, മിനി പ്രിന്‍സ്, ബ്ലോക്ക് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്, വത്സമ്മ ജോസ്, മണ്ഡലം പ്രസിസന്റുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.