റോഡിൽ ഒറ്റയാൻ; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1340014
Wednesday, October 4, 2023 12:07 AM IST
മറയൂർ: കാന്തല്ലൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെ ഒറ്റയാൻ ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ചു. ബൈക്ക് യാത്രക്കാരായ തമിഴ്നാട് കോയമ്പത്തൂർ കിണത്തുകടവ് സ്വദേശികളായ പ്രേംകുമാർ - രഞ്ജിത ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഞായറാവ്ച രാത്രി ഏഴോടെ മറയൂർ-കാന്തല്ലൂർ റോഡിൽ വെട്ടുകാട്ടിലാണ് സംഭവം.
ദമ്പതികളായ ബൈക്ക് യാത്രക്കാർ കയറ്റം കയറി വരുന്നതിനിടയിൽ ഒരു വശത്തുനിന്ന് ഒറ്റയാനും കയറി വന്നു. ദന്പതികൾ കാട്ടാനയുടെ മുന്നിൽപ്പെട്ടു. ആന മണിക്കൂറുകളോളം റോഡിൽത്തന്നെ നിലയുറപ്പിച്ചപ്പോൾ ഇരുവശങ്ങളിലും വാഹനങ്ങൾ കുടുങ്ങിക്കിടന്നു. പിന്നീട് പ്രദേശവാസിയുടെ ഒരു ജീപ്പ് മുമ്പിലെത്തിയപ്പോൾ ഒറ്റയാൻ കാട്ടിലേക്ക് കയറുകയായിരുന്നു.