ചെറുപ്പം മുതൽ ശുചിത്വബോധം ഉണ്ടാകണം: മന്ത്രി റോഷി
1340011
Wednesday, October 4, 2023 12:07 AM IST
ഇടുക്കി: ശുചിത്വബോധവും ധാർമികതയും ചെറുപ്പം മുതൽ ഉണ്ടാകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഗാന്ധിജയന്തി വാരാഘോഷവും മാലിന്യ മുക്തം നവകേരളം കാന്പയിന്റെ ജില്ലാ തല ഉദ്ഘാടനവും കളക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ മന്ത്രി, ജില്ലാ കളക്ടർ ഷീബ ജോർജ് എന്നിവർ ഹാരാർപ്പണം നടത്തി.
തുടർന്ന് മാലിന്യ മുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെ എസ്പിസി വിദ്യാർഥികൾ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാക്ഷരത പ്രേരകുമാർ, ജീവനക്കാർ എന്നിവർ ചേർന്ന് കളക്ടറേറ്റ് പരിസരം വൃത്തിയാക്കി.പഞ്ചായത്ത് മെംബർ രാജു ജോസഫ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ.വി കുര്യാക്കോസ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലാൽകുമാർ, എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്. ആർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.