വനംവകുപ്പ് സ്ഥിരീകരിച്ചു; ഹെലിബറിയായിൽ പുലി
1340010
Wednesday, October 4, 2023 12:07 AM IST
ഉപ്പുതറ: ഏലപ്പാറ ഹെലിബറിയ 37 പുതുവൽ ഭാഗത്ത് ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ഹെലിബറിയ 37 പുതുവൽ ഭാഗത്ത് താമസിക്കുന്ന കട്ടക്കയം ചാക്കോച്ചന്റെ പുരയിടത്തിലാണ് പുലിയുടെ ചിത്രം കാമറയിൽ പതിഞ്ഞത്.
ഇതോടെ വനം വകുപ്പ് പുലി സാന്നിധ്യം ഉറപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ചാക്കോച്ചന്റെ രണ്ടു വയസ് പ്രായമായ പശുക്കിടാവിനെ പുരയിടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
വിവരം വനംവകുപ്പിൽ അറിയിച്ചതിനെ ത്തുടർന്ന് പശു കിടന്ന സ്ഥലത്ത് ഞായറാഴ്ച കാമറ സ്ഥാപിച്ചു .
ചൊവ്വാഴ്ച രാവിലെ വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ കൂടുതൽ മാംസം ഭക്ഷിച്ചതായും കിടന്ന സ്ഥലത്തുനിന്ന് 3 മീറ്ററോളം പശുക്കിടാവിനെ വലിച്ചുമാറ്റിയതായും കണ്ടു. ഇതേ ദിവസം ചാക്കോച്ചൻ പുലിയെ കാണുകയും ചെയ്തു.
ചാക്കോച്ചന്റെ വീടിനു സമീപത്താണ് കോഴിക്കാനം തേയിലത്തോട്ടം. തോട്ട ത്തിന്റെ കുറേഭാഗം വർഷങ്ങളായി കാടുപിടിച്ച് വനത്തിനു സമാനമാണ്.