കെസിവൈഎം യുവജനദിനാഘോഷം: ലോഗോ പ്രകാശനം ചെയ്തു
1339488
Saturday, September 30, 2023 11:57 PM IST
ചെറുതോണി: കെസിവൈഎം ഇടുക്കി രൂപതയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന യുവജന ദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഇടുക്കി രൂപത കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ലോഗോയുടെ പ്രകാശനം നിർവഹിച്ചു.
രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, കെസിവൈഎം രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം, ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, ജനറൽ സെക്രട്ടറി സാം സണ്ണി, അനിമേറ്റർ സിസ്റ്റർ ലിന്റ, വൈസ് പ്രസിഡന്റ് സച്ചിൻ സിബി, അലക്സ് തോമസ്, ജോയ്സ്, നോയൽ, സച്ചിൻ, ബിന്റോ, ഡോൺ, മേഖലാ പ്രസിഡന്റുമാരായ എബിൻ, ക്രിസ്റ്റോ എന്നിവർ പങ്കെടുത്തു.
ഡിസംബറിലാണ് ഇടുക്കി രൂപതയിലെ മുഴുവൻ യുവജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള യുവജനദിനാഘോഷം.