ഇതെന്തൊരു നോട്ടീസ് ഹിയറിംഗിന് 50 കിലോമീറ്റർ യാത്ര
1339480
Saturday, September 30, 2023 11:44 PM IST
കുടയത്തൂർ: സഹകരണ ബാങ്കിൽ ഓഹരിയെടുത്തവരുടെ അംഗത്വം റദ്ദാകാതിരിക്കാൻ അന്പതു കിലോമീറ്റർ സഞ്ചരിച്ച് പരാതി ബോധിപ്പിക്കണമെന്ന് ജോയിന്റ് രജിസ്ട്രാറുടെ നിർദേശം സഹകാരികൾക്ക് തലവേദനയാകുന്നു.
നിലവിൽ അംഗങ്ങളായ സഹകാരികളെയാണ് നോട്ടീസ് നൽകി വിളിപ്പിച്ചിരിക്കുന്നത്. സമീപ പഞ്ചായത്തുകളിലുള്ള നിരവധി പേർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. 2800 ഓളം പേർക്കാണ് നോട്ടീസ് ലഭിച്ചത്. കുടയത്തൂർ സ്വദേശി ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ളവർക്ക് ഇത്രയും കിലോമീറ്റർ സഞ്ചരിച്ച് ഹിയറിംഗിനെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് പോലും പരിഗണിക്കാതെയാണ് നോട്ടീസ് നൽകിയതെന്നാണ് ആക്ഷേപം ഉയരുന്നത്.
കുടയത്തൂരിൽ തന്നെ ഹിയറിംഗ് നടത്തണമെന്നും ജനങ്ങളെ വലയ്ക്കുന്ന നടപടിയിൽനിന്ന് ജോയിന്റ് രജിസ്ട്രാർ പിൻമാറണമെന്നുമാണ് സഹകാരികളുടെ ആവശ്യം.