സ്കൂട്ടറിൽ പാന്പ് കയറിയെന്ന സംശയം പരിഭ്രാന്തി പരത്തി
1339267
Friday, September 29, 2023 11:27 PM IST
തൊടുപുഴ: നഗരത്തിനു മീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ പാന്പ് കയറിയെന്ന സംശയത്തെത്തുടർന്ന് പരിഭ്രാന്തി. തൊടുപുഴ ടൗണ്‍ സഹകരണ ബാങ്കിലെ ജീവനക്കാരന്റെ സ്കൂട്ടറിലാണ് പാന്പ് കയറിയതായി സംശയം ഉണ്ടായത്.
ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. ബാങ്കിന്റെ താഴെ വച്ചിരുന്ന സ്കൂട്ടറിലാണ് പാന്പ് കയറിയതായി സംശയമുയർന്നത്. പാന്പ് സ്കൂട്ടറിന്റെ മുൻ ടയറിൽ കയറുന്നത് കണ്ടുവെന്ന് പരിസരത്തുണ്ടായിരുന്നയാൾ ഉറപ്പിച്ചു പറഞ്ഞതോടെ പരിഭ്രാന്തി വർധിച്ചു.
തുടർന്ന് ബാങ്കിലെ ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് സ്കൂട്ടർ വിശദമായി പരിശോധിച്ചെങ്കിലും പാന്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീടാണ് സ്കൂട്ടർ ഇരുന്നതിനു സമീപത്തെ മതിലിനോടു ചേർന്ന് കരിയിലയ്ക്കിടയിൽ പതുങ്ങിക്കിടന്നിരുന്ന പാന്പിനെ കണ്ടെത്തിയത്. ഇതോടെയാണ് അര മണിക്കൂറോളം നീണ്ട പരിഭ്രാന്തി അവസാനിച്ചത്.