പോക്സോ കേസിൽ കുടുക്കിയ വയോധികനെ വെറുതെവിട്ടു
1339265
Friday, September 29, 2023 11:27 PM IST
തൊടുപുഴ: രണ്ടര വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാരോപിച്ച് പോക്സോ കേസിൽ കുടുക്കിയ വയോധികനെ കോടതി വെറുതെ വിട്ടു. ഇടവെട്ടി തൈപ്പറന്പിൽ ഷാഹുൽ ഹമീദിനെ (67) യാണ് ഇടുക്കി ഫാസ്ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി ടി.ജി. വർഗീസ് വെറുതെവിട്ട് ഉത്തരവായത്.
കുട്ടിയുടെ അമ്മ വനിതാ ഹെൽപ് ലൈനിൽ നൽകിയ പരാതിയെത്തുടർന്ന് കാഞ്ഞാർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, സാക്ഷിമൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കുടുംബവഴക്കിനെത്തുടർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.
പ്രതിക്കായി അഭിഭാഷകരായ എം.ഐ. മുഹമ്മദ് അബ്ബാസ്, സി.കെ. ജാഫർ, കെ.യു. ഷെരീഫ്, വി.എസ്. അമൽ സലിം എന്നിവർ ഹാജരായി.