മരത്തിൽനിന്നു വീണ് മരിച്ചു
1339053
Thursday, September 28, 2023 11:27 PM IST
അടിമാലി: നേര്യമംഗലം വനത്തിൽ തേനെടുക്കാൻ പോയ കുളമാംകുഴി കുടിയിൽ കുഞ്ഞന്റെ മകൻ സുരേഷ് (42) മരത്തിൽനിന്നു വീണ് മരിച്ചു.
ഇന്നലെ രാവിലെ 10ന് നേര്യമംഗലം വനത്തിൽ തേനെടുക്കാൻ മരത്തിൽ കയറിയപ്പോൾ കൈ തെന്നി വിഴുകയായിരുന്നു.
ഉടൻ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം താലൂക്കാശുപത്രിയിൽ ഇന്ന് പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾ വിട്ടുനൽകും. ഭാര്യ. ജമീല. മക്കൾ: കൃഷ്ണൻ, വെണി.