ലോക ബഹിരാകാശ വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇടുക്കി നവോദയ വിദ്യാലയത്തിൽ
1338504
Tuesday, September 26, 2023 11:04 PM IST
കുളമാവ്: ലോക ബഹിരാകാശ വാരാഘോഷത്തോടാനുബന്ധിച്ചുള്ള ദ്വിദിന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം വിക്രം സാര ഭായ് സ്പേസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജവഹർ നവോദയ വിദ്യാലയത്തിൽ 28, 29 തീയതികളിൽ നടക്കും. വിക്രം സാരാഭായ് അസോസിയേറ്റ് ഡയറക്ടർ ഡോ.വി. അശോകിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ എ. ഷൂജ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ആർ. വിജയ, നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജൺ ഡെപ്യുട്ടി ഡയറക്ടർ ടി.ഗോപാല കൃഷ്ണ, ഇടുക്കി ജവഹർ നവോദയ പ്രിൻസിപ്പൽ എസ്.ജെ. അന്നാശ്ശേരി, കെ.എസ്. നിതീഷ് എന്നിവർ പ്രസംഗിക്കും.
ബഹിരാകാശ നേട്ടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുള്ള സ്പേസ് എക്സിബിഷനും ഈ ദിവസങ്ങളിൽ നടത്തും.
രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെയുള്ള സമയത്ത് പ്രദർശനം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നവോദയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ജി. സജിതകുമാരി, പിജിടി (ഫിസിക്സ്) സജി സി. ചിറ്റിലപ്പിള്ളി എന്നിവർ അറിയിച്ചു.