കരടിയെ കണ്ട സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു
1338501
Tuesday, September 26, 2023 11:04 PM IST
കുമളി: കുമളിക്ക് സമീപം അട്ടപ്പള്ളത്ത് കരടിയെ കണ്ട ഭാഗത്ത് വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. നിരീക്ഷണവും ശക്തമാക്കി. ഞായറാഴ്ച രാവിലെ ഏഴോടെയാണ് കുട്ടിക്കരടിയെ നാട്ടുകാർ കണ്ടത്.
കുട്ടിക്കരടി ഒറ്റക്കാവില്ലെന്നും തള്ളക്കരടിയടക്കം കരടി സംഘം തന്നെ ഉണ്ടാകുമെന്ന സൂചന വന്നതോട നാട്ടുകാർ ഭയപ്പാടിലാണ്. ഇതേ തുടർന്നാണ് വനം വകുപ്പ് കൂട് സ്ഥാപിക്കുന്നതിന് മുന്നോടിയായി ക്യാമറ വച്ചത്.