വർക്കിംഗ് ഹോസ്റ്റൽ നിർമാണത്തിന് ഏഴുകോടി: മന്ത്രി റോഷി
1338264
Monday, September 25, 2023 10:42 PM IST
ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വർക്കിംഗ് ഹോസ്റ്റൽ നിർമിക്കുന്നതിന് ഏഴു കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പൈനാവിൽ നിലവിലുള്ള ക്വാർട്ടേഴ്സ് കെട്ടിടങ്ങളോടു ചേർന്നാണ് ഹോസ്റ്റൽ നിർമിക്കുന്നത്.
ജില്ലാ കളക്ടർ നൽകിയ പ്രൊപ്പോസൽ കൂടി പരിഗണിച്ച് പുരുഷ-സ്ത്രീ ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം ഹോസ്റ്റലുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ജില്ലാ ആസ്ഥാനത്തേക്ക് കൂടുതൽ ഓഫീസുകൾ വന്നതോടെ ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ പരിമിതമായിരുന്നു. ഇതോടൊപ്പം ഇടുക്കി മെഡിക്കൽ കോളജിനോടനുബന്ധിച്ച് എംബിബിഎസ് കോഴ്സിനു പുറമേ നഴ്സിംഗ് കോഴ്സുകൂടി ആരംഭിക്കുന്പോൾ നിരവധി അധ്യാപക-അധ്യാപകേതര ജീവനക്കാരനാണ് ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരുക. കൂടുതൽ താമസ സൗകര്യം ലഭ്യമാക്കാനാകുന്നതോടെ വനിതാ ജീവനക്കാർക്കും കുടുംബമായി താമസിച്ചുജോലി ചെയ്യുന്നവർക്കും കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യമൊരുക്കാനാകുമെന്നു മന്ത്രി പറഞ്ഞു.