പ്രാർഥനായോഗം നേതൃത്വപരിശീലന ക്യാന്പും അവാർഡ് ദാനവും
1338261
Monday, September 25, 2023 10:42 PM IST
കട്ടപ്പന: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന പ്രാർഥനായോഗം നേതൃത്വ പരിശീലനക്യാന്പും വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കലും വണ്ടൻമേട് സെന്റ് തോമസ് യൂണിയൻ പള്ളിയിൽ നടത്തി. ഇടുക്കി ഭദ്രാസനമെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു.
എം. എസ്. യൂഹാനോൻ റന്പാൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആൻഡ്രൂസ്, കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി പ്രൊഫസർ ഫാ. ബ്രിൻസ് മാത്യു അലക്സ് തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.
പരീക്ഷകളിൽ പ്രശസ്ത വിജയം കൈവരിച്ചവരുൾപ്പടെ നാല്പതിലധികം പ്രതിഭകൾക്ക് മെത്രാപ്പോലീത്താ അവാർഡുകൾ നൽകി.