റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം
1338256
Monday, September 25, 2023 10:35 PM IST
കട്ടപ്പന: കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തൊടെ നടപ്പാക്കുന്ന തിരികെ സ്കൂളിലെക്ക് ക്യാമ്പയിന്റെ സിഡിഎസ്തല റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനം കട്ടപ്പനയിൽ നടന്നു. എല്ലാ സി ഡി എസിന് കീഴിലും ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെ - തിരികെ സ്കൂളിൽ കാമ്പെയ്ൻ നടത്തും.
25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രാപ്തമാക്കുകയുമാണ് ലക്ഷ്യം.കട്ടപ്പന സി ഡി എസിന് കീഴിലെ ബ്ലോക്ക് പരിശീലനം കട്ടപ്പന നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ബ്ലോക്ക് സി ഡി എസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ ജില്ലാ മിഷൻ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്കിനു കീഴിലെ ആറ് പഞ്ചായത്തുകൾ,നഗര സഭ എന്നിവിടങ്ങളിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാർ പങ്കെടുത്തു.