ചിത്രരചനാ മത്സര വിജയികൾ
1338255
Monday, September 25, 2023 10:35 PM IST
ചെറുതോണി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭ്യമുഖ്യത്തിൽ ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
അഞ്ചു മുതൽ എട്ടു വയസുവരെ പ്രായമുള്ള (ഗ്രൂപ്പ് പച്ച) വിഭാഗത്തിൽ ഒന്നാം സ്ഥാനം ജെറേമിയ സി.ജോഷി(സെന്റ് ജോസഫ് എൽ പി സ്കൂൾ കൊച്ചറ), രണ്ടാം സ്ഥാനം അഷർ ഷൈൻ, (ഗവ.എൽ പി വാഴത്തോപ്പ്), മൂന്നാം സ്ഥാനം ഡെൽന ക്രിസ് (ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ മുട്ടം) എന്നിവർ കരസ്ഥമാക്കി.
ഒൻപത് മുതൽ പന്ത്രണ്ടു വയസ് വരെ (ഗ്രൂപ്പ് വെള്ള) വിഭാഗത്തിൽ ഒന്നാം സ്ഥനം അനശ്വർ വിശ്വകർമ (സെന്റ് തോമസ് ഇ എംഎച്ച്എസ് കുമളി), രണ്ടാം സ്ഥാനം അയോണ മരിയാ ജോസ് (ഓസാനം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കട്ടപ്പന), മൂന്നാം സ്ഥാനം ജോസ്ന ജോൺസൺ (എസ്എൻ എച്ച്എസ് കഞ്ഞിക്കുഴി).
പതിമൂന്നു മുതൽ പതിനാറു വയസു വരെ പ്രായമുള്ള (ഗ്രൂപ്പ് നീല) വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ്. അഭിനവ് (ഗവ. എച്ച് എസ് എസ് രാജക്കാട്), രണ്ടാം സ്ഥാനം ടി.എസ്. ശ്യാം കൃഷ്ണ (എംആർഎസ് സ്കൂൾ പൈനാവ്), മൂന്നാം സ്ഥാനം എം.ശ്രീലക്ഷ്മി (ശ്രീനാരായണ എച്ച് എസ് നങ്കിസിറ്റി) എന്നിവർ കരസ്ഥമാക്കി.
പ്രത്യേക വിഭാഗത്തിൽ (ഗ്രൂപ്പ് ചുമപ്പ് ) ഒന്നാം സ്ഥാനം ജീവൻ ടെൽസ് (അമൽ ജ്യോതി പൈനാവ്), (ഗ്രൂപ്പ് മഞ്ഞ) ഒന്നാം സ്ഥാനം എഡ്വിൽ മരിയ സിബി (വിമല എച്ച് എസ് വിമലഗിരി ) രണ്ടാം സ്ഥാനം അയാൻ സബീർ (പി എൽ പി സ്കൂൾ വെട്ടിമറ്റം) എന്നിവരും നേടി.
വിജയികൾക്ക് നവംബർ പതിനാലിന് ജില്ലാതല ശിശുദിന ആഘോഷവേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.