നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം
1338254
Monday, September 25, 2023 10:35 PM IST
ചെറുതോണി: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാർ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ആവശ്യപ്പെട്ടു. ജില്ലാ കെട്ടിട നിർമാണത്തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം പൈനാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്പി, സിമന്റ്, ക്വാറി ഉത്പന്നൾ എന്നിവയുടെ വില വർധന നിർമാണമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിർമാണ ത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായുള്ളവരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ കുടിശിക തീർത്ത് കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സലിംകുമാർ ആവശ്യപ്പെട്ടു.
പി.മുത്തുപ്പാണ്ടി അധ്യക്ഷതവഹിച്ചു. എം.കെ. പ്രിയൻ, പി.പളനിവേൽ, ജോസ് ഫിലിപ്, സി.യു. ജോയി, പി.എൻ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.