മരിയാപുരം സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം
1338252
Monday, September 25, 2023 10:35 PM IST
ചെറുതോണി: മരിയാപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. അഗസ്റ്റ്യൻ ദേവസ്യ വേങ്ങയ്ക്കൽ, ശ്രീലാൽ ശ്രീധരണപ്പണിക്കർ തട്ടയ്ക്കാട്ടുശ്ശേരിൽ, സണ്ണി സെബാസ്റ്റ്യൻ കല്ലക്കാവുങ്കൽ , സന്തോഷ് സെബാസ്റ്റ്യൻ പാറക്കുളങ്ങര, സാജു സെബാസ്റ്റ്യൻ കാഞ്ഞിരത്താംകുന്നേൽ, ജാൻസി സന്തോഷ് ചക്കുന്നുംപുറത്ത്, മേരിക്കുട്ടി ആന്റണി തോണിപ്പാറയിൽ, സന്തോഷ് പുരുഷോത്തമൻ മൈലംപറമ്പിൽ, തോമസ് തോമസ് വള്ളിയാംതടത്തിൽ , ഉണ്ണി സെബാസ്റ്റ്യൻ മുളംകൊമ്പിൽ, റെൻസി ജെയ്സൺ വലിയപറമ്പിൽ എന്നിവരാണ് വിജയിച്ചത്.
നിലവിലെ ഭരണസമിതിയിൽ കോൺഗ്രസിന് ആറും കേരള കോൺഗ്രസ്-എമ്മിന് അഞ്ചും പ്രതിനിധികളാണ് ഉണ്ടായിരുന്നത്. ആഹ്ളാദപ്രകടനത്തിനു ശേഷം വിജയികൾക്ക് നൽകിയ സ്വീകരണ യോഗത്തിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജോബി തയ്യിൽ അധ്യക്ഷതവഹിച്ചു. കൺവീനർ ലാലു കുമ്മിണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.