അറക്കുളത്ത് പേവിഷ പ്രതിരോധ കുത്തിവയ്പ്
1338251
Monday, September 25, 2023 10:35 PM IST
അറക്കുളം: പഞ്ചായത്തിലെ വളർത്തുനായ്ക്കൾക്ക് നാലു ദിവസങ്ങളിലായി പേ വിഷ ബാധയ്ക്കെതിരെ 28 മുതൽ ഒക്ടോബർ മൂന്നു വരെ പ്രതിരോധ കുത്തിവയ്പ് നൽകും. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും നിശ്ചിത സ്ഥലങ്ങളിൽ ക്യാന്പുകൾ നടത്തുമെന്ന് വെറ്ററിനറി സർജൻ ഡോ. എം. ജെറിഷ് അറിയിച്ചു. 45 രൂപയാണ് ഇതിനായി നൽകേണ്ടത്.
28ന് കോട്ടയം മുന്നി,മൂന്നുങ്കവയൽ, കൂവപ്പള്ളി ,പുത്തേട്,മണപ്പാടി, ഇലപ്പള്ളി,മൂലമറ്റം ഈസ്റ്റ്, 29ന് എകെജി. കോളനി ,കഐസ്ഇബി കോളനി ,ചേറാടി,പതിപ്പള്ളി ,എടാട്, പുള്ളിക്കാനം, ഇന്റർമീഡിയറ്റ്, ആലിൻ ചുവട് ,കരിപ്പിലങ്ങാട് , അയ്യകാട്,പോത്തുമറ്റം,കുളമാവ് ഉപകേന്ദ്രം,മുത്തിയുരുണ്ടയാർ ,മുത്തിയുരുണ്ടയാർ താഴെ ഭാഗം എന്നിവിടങ്ങളിലാണ് ക്യാന്പുകൾ. ഒക്ടോബർ മൂന്നിന് രാവിലെ ഒന്പത് മുതൽ മൂന്നുവരെ അറക്കുളം ഡിസ്പെൻസറിയിലും കുത്തിവയ്പ് നൽകും.