ടൂറിസം വാരാഘോഷം
1338250
Monday, September 25, 2023 10:35 PM IST
കാഞ്ചിയാർ: ഇന്റർനാഷണൽ ടൂറിസം ദിനത്തോടനുബന്ധിച്ച് ജെ.പി.എം കോളജ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ടൂറിസം വാരാഘോഷം ആരംഭിച്ചു. ടൂറിസം വാരാഘോഷത്തിന്റെയും ഉദ്ഘാടനം എറണാകുളം ഡെയ്സി റൂട്ട്സ് എംഡി മെറിൽ മാത്യു, ഇൻസമാം ഉൾ ഹഖ് എന്നിവർ ചേർന്ന് നിർവഹിച്ചു.
സ്കിൽസ് ഇൻ ഡിമാന്റ് ഫോർ ദ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. കോളജ് മാനേജർ ഫാ. ഏബ്രഹാം പാനികുളങ്ങര യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. വി. ജോണ്സണ്, വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ, ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ, വകുപ്പ് മേധാവി ടി.എസ്. സനൂപ്കുമാർ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് കോ-ഓർഡിനേറ്റർ സനു എം.എ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ജോണ്‍സ് വർഗീസ് എന്നിവർ നേതൃത്വം നൽകി.