ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നില്ലെന്ന്
1338012
Sunday, September 24, 2023 10:57 PM IST
തൊടുപുഴ: തകരാറിലായ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്താത്തതു മൂലം തൊടുപുഴ എൽഐസി ഓഫീസിൽ എത്തുന്നവർ ബുദ്ധിമുട്ടുന്നതായി പരാതി. മൂന്നു മാസം മുന്പാണ് എൽഐസി ഓഫീസ് പ്രവർത്തിക്കുന്ന നഗരത്തിലെ ബഹുനില മന്ദിരത്തിലെ ലിഫ്റ്റ് തകരാറിലായത്.
എൽഐസിയിലെയും സമീപത്തെ സ്ഥാപനത്തിലെയും ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. അന്ന് തകരാറിലായ ലിഫ്റ്റ് ഇപ്പോഴും പ്രവർത്തനരഹിതമാണ്. തകരാർ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നു പോളിസി ഉടമകൾ ആവശ്യപ്പെട്ടു.