താലൂക്ക് ആശുപത്രിയില്‍ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും
1338011
Sunday, September 24, 2023 10:57 PM IST
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശപ്രകാരം ജലനിധി പ്രോജക്ട് മാനേജ്മെന്റ് ടീം സ്ഥലം സന്ദര്‍ശിച്ചു.
ടെക്നിക്കല്‍ ഡയറക്ട്ടര്‍ ഇൻചാര്‍ജ് ടി.കെ. മണി, ട്രൈബല്‍ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് ക്രിസ്റ്റിന് ജോസഫ്, പ്രോജക്ട് കമ്മീഷണര്‍മാരായ വി. ജയദേവ്, ഗണേശന് എന്നിവരടങ്ങിയ സംഘമാണ് ആശുപത്രി സന്ദര്‍ശിച്ചത്.
ജലനിധി പദ്ധതിയിലൂടെ ഒരു കോടിയോളം രൂപ മുടക്ക് പ്രതീക്ഷിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനാണ് സംഘം സ്ഥലം സന്ദര്‍ശിച്ചത്.
ഇടുക്കി ഗവണ്മെനന്റ് ആയുര്‍വേദ ആശുപത്രിയിലും കട്ടപ്പന താലൂക്ക് ആശുപത്രിയിലുമായി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ സ്കെച്ചും പ്ലാനും ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച് എസ്റ്റിമേറ്റ് തയാറാക്കി വകുപ്പിനു കൈമാറും.