പോളണ്ടിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
1338010
Sunday, September 24, 2023 10:57 PM IST
കോടിക്കുളം: പോളണ്ടിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോടിക്കുളം പുളിനിൽക്കുംകാലായിൽ ജോളിയുടെ മകൻ പ്രവീണ്‍ ജോളി (27) യുടെ മൃതദേഹമാണ് ഇന്നലെ നാട്ടിലെത്തിച്ചത്.
കഴിഞ്ഞ 11നുണ്ടായ കാറപകടത്തിലാണ് പ്രവീണ്‍ മരിച്ചത്. എട്ടു മാസം മുന്‍പാണ് പ്രവീണ്‍ ജോലിക്കായി പോളണ്ടിലേക്ക് പോയത്. സംസ്കാരം ഇന്ന് 2.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. മാതാവ്: ജിബി. സഹോദരങ്ങൾ: പ്രിയ, അലീന.