വിനായക ചതുർഥി ആഘോഷിച്ചു
1338006
Sunday, September 24, 2023 10:57 PM IST
മറയൂർ: മറയൂരിലും തമിഴ്നാട്ടിലെ ഗ്രാമങ്ങളിലും വിനായക ചതുർഥി ആഘോഷിച്ചു. മറയൂർ മേഖലയിലെ പള്ളനാട്, മണ്ണാരപ്പെട്ടി, പുതച്ചിവയൽ, പട്ടിക്കാട്, ബാബു നഗർ എന്നിവിടങ്ങളിൽനിന്നു ഘോഷയാത്രയായി എത്തിച്ച ഗണപതി വിഗ്രഹങ്ങൾ കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിനു സമീപം പാന്പാറ്റിൽ നിമജ്ജനം ചെയ്തു.
വിവിധ ഗ്രാമങ്ങളിൽനിന്നു മറയൂർ അരുണാക്ഷിയമ്മൻ ക്ഷേത്രത്തിലെത്തിച്ച് വിഗ്രഹങ്ങൾ താളമേളങ്ങളോടെയാണ് പാന്പാറിന്റെ തീരത്തേക്ക് എത്തിച്ചത്. എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും അന്നദാനവും നടന്നു.