ഡീൻ കുര്യാക്കോസിന് സ്വീകരണം നൽകി
1338004
Sunday, September 24, 2023 10:57 PM IST
ചെറുതോണി: മലയോര ജനതയുടെ ചിരകാല സ്വപ്നമായ ഇടുക്കി-ഉടുന്പന്നൂർ റോഡ് യാഥാർഥ്യമാക്കിയ ഡീൻ കുര്യാക്കോസ് എംപിക്ക് യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയാറൻകുടിയിൽ സ്വീകരണം നൽകി.
സംസ്ഥാന സർക്കാരും മന്ത്രി റോഷി അഗസ്റ്റിനും റോഡിന്റെ ഓരോ പ്രവർത്തനത്തിനും എല്ലാവിധ പിന്തുണയും നൽകിയതായി എംപി യോഗത്തിൽ അനുസ്മരിച്ചു.
യുഡിഎഫ് മണ്ഡലം ചെയർമാൻ പി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. എം.ഡി. അർജുനൻ, അനിൽ ആനക്കനാട്ട്, എം.കെ. നവാസ്, ഷിജോ ഞവരക്കാട്ട്, ജോയി വർഗീസ്, ശശികല രാജു, സിബി തകരപ്പിള്ളിൽ, ടിൻസ് ജെയിംസ്, സി.പി. സലിം, ആൻസി തോമസ്, ആലീസ് ജോസ് എന്നിവർ പ്രസംഗിച്ചു.