പൈനാവ് കേന്ദ്രീയ വിദ്യാലയം തെരുവുനായ്ക്കളുടെ പിടിയിൽ
1338003
Sunday, September 24, 2023 10:57 PM IST
ചെറുതോണി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിന്റെ കോമ്പൗണ്ട് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി. കുട്ടികളുടെ കളിസ്ഥലവും മുറ്റവും സ്കൂൾ വരാന്തയുമെല്ലാം നായ്ക്കളുടെ അധീനതയിലാണ്.
ഡസൺ കണക്കിന് തെരുവുനായ്ക്കളാണ് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർഥികൾക്ക് ഭീഷണിയായിരിക്കുന്നത്. പൈനാവ് മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകളും കാടും തെരുവുനായ്ക്കളുടെ പ്രജനനകേന്ദ്രമായിരിക്കയാണ്.
ജില്ലാ പഞ്ചായത്ത് വക സ്ഥലത്ത് നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള സംവിധാനം ഒരുക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണ് രക്ഷകർത്താക്കളും സ്കൂൾ അധികൃതരും.