എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
1337999
Sunday, September 24, 2023 10:41 PM IST
മുട്ടം: കഞ്ചാവും എംഡിഎംഎയുമായി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മ്രാല കാട്ടോലി സ്വദേശി ചേങ്കിലത്ത് ആദർശ് (26) ആണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ ഒൻപതിന് മുട്ടം എസ്ഐ കെ.എച്ച്. ഹാഷിമും സംഘവും പട്രോളിംഗ് നടത്തുന്പോൾ കാട്ടോലിയിൽ സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.