കനത്ത മഴയിൽ കെട്ടിടം തകർന്നു
1337997
Sunday, September 24, 2023 10:41 PM IST
കാഞ്ഞാർ: കനത്ത മഴയെത്തുടർന്ന് കാഞ്ഞാർ ടൗണിൽ കച്ചവടസ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു.
കാഞ്ഞാർ വെങ്കിട്ട റോഡിൽ പ്രവർത്തിച്ചിരുന്ന കൈതവേലിൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്.
ഇന്നലെ പുലർച്ചെ 5.30-ഓടെ പെയ്ത കനത്ത മഴയിലാണ് ഓടിട്ട കെട്ടിടം തകർന്നത്. ടൗണിലെ ആദ്യകാല കച്ചവട സ്ഥാപനത്തിൽപ്പെട്ടതാണ് ഇത്.
വലിയ ശബ്ദത്തോടെ കെട്ടിടത്തിന്റെ മേൽക്കൂര നിലംപതിക്കുകയായിരുന്നു. കടയിലെ സാധനങ്ങൾ മറ്റൊരു കെട്ടിടത്തിലെ മുറിയിലേക്കു മാറ്റി.