കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
1337831
Saturday, September 23, 2023 11:19 PM IST
തൊടുപുഴ: നിരവധി കേസുകളിൽ പ്രതിയും പതിവായി കേസുകളിൽ ഉൾപ്പെട്ടുംവരുന്ന അറക്കുളം കാവുന്പടി മുളയ്ക്കൽ വിഷ്ണു ജയനെ കാപ്പ ചുമത്തി ജില്ലയിൽനിന്നു പുറത്താക്കി. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ നാളുകളായി വിവിധ അക്രമസംഭവങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടുവരികയായിരുന്നു. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്നകുറ്റവാളികൾക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരമാണ് പ്രതിക്കെതിരേ കാപ്പ ചുമത്തിയത്.