ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു
1337822
Saturday, September 23, 2023 11:06 PM IST
കട്ടപ്പന: പാൽ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. മുരിക്കാശ്ശേരി ആച്ചോത്ത് ബിനോയി (48), ഭാര്യ പ്രീതി( 45) എന്നിവർക്കാണു പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഇരട്ടയാർ-ശാന്തിഗ്രാം റോഡിലെ വളവിലാണ് അപകടം. ഇരട്ടയാറിൽനിന്നു ശാന്തിഗ്രാം ഭാഗത്തേക്ക് മിൽമയുടെ പാൽ ശേഖരിച്ച് പോയ ലോറിയും എതിരേ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റ കാർ യാത്രികരേ കട്ടപ്പന സെന്റ് ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.