മറയൂരിൽ മിസ്റ്റി റേഞ്ച് പാർക്കും 16ഡി തിയറ്ററും ഉദ്ഘാടനം ചെയ്തു
1337820
Saturday, September 23, 2023 11:06 PM IST
മറയൂർ: മറയൂർ സർവീസ് സഹകരണ ബാങ്കിന്റെ ടൂറിസം പദ്ധതിയായ മിസ്റ്റി റേഞ്ച് റിസോർട്ട് ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ അതിനോടനുബന്ധിച്ചു നിർമിച്ചിട്ടുള്ള മിസ്റ്റി റേഞ്ച് പാർക്കും 16ഡി തിയറ്ററും ഉദ്ഘാടനം ചെയ്തു.
ദേവികുളം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. ശശി 16 ഡി തിയറ്ററിന്റെ യും ദേവികുളം അസി. രജിസ്ട്രാർ എം.ബി. രാജൻ മിസ്റ്റി റേഞ്ച് പാർക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. മറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി അദ്ധ്യക്ഷത വഹിച്ചു.
തമിഴ്നാട്, കർണാടക സംസഥാനങ്ങളിൽനിന്ന് മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ എത്തുന്ന മറയൂർ - ചിന്നാർ റോഡിൽ കരിമുട്ടിയിലാണ് മിസ്റ്റി റേഞ്ച് പാർക്ക് ആരംഭിച്ചിട്ടുള്ളത്.
ഭരണസമിതിയംഗവും ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ വിജയ് കാളിദാസ്, ബാങ്ക് സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻറി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോമോൻ തോമസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ശശികുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സത്യവതി പളനിസ്വാമി, വ്യാപാരിസമിതി സെക്രട്ടറി അനൂപ് കുമാർ, ആർ. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.