ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽ പെണ്‍കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം
1337818
Saturday, September 23, 2023 11:06 PM IST
ഇരട്ടയാർ: ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെണ്‍കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ ഇടുക്കി വനിതാ സെൽ ഉദ്യോഗസ്ഥരായ ടി.ജി. ബിന്ദു, ടി.ജി. ബിന്ദുമോൾ, കെ. എസ്. സോഫിയ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. റെജി ജോസഫ് ഉൗരാശാല അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എബി കൂട്ടുംകൽ , അസി. പ്രോഗ്രാം ഓഫീസർ ക്ലെന്റി കുര്യാച്ചൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.