ഫയര്സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്
1337817
Saturday, September 23, 2023 11:06 PM IST
നെടുങ്കണ്ടം: യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച നെടുങ്കണ്ടം ഫയര്സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി. സ്ഥലം അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം നിര്‍മിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഫയര്‍ ഫോഴ്സില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിലും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് ഇവിടെയുള്ളത്. ഇവ മാറ്റി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വാഹനങ്ങള്‍ അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപള്ളികുന്നേല് അദ്ധ്യക്ഷത വഹിച്ചു. ജോസ് പൊട്ടംപ്ലാക്കല്‍, ബേബി പതിപ്പള്ളില്‍, ടി.വി. ജോസുകുട്ടി, ഒ.ടി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.