ഇഎസ്ഐ ആശുപത്രി അട്ടിമറിക്കാൻ നീക്കമെന്ന്
1337599
Friday, September 22, 2023 11:01 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭയിൽ വാഴവരയിൽ ഇഎസ്ഐ ആശുപത്രി സ്ഥാപിക്കാനുള്ള തീരുമാനം അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ തടയുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വൈ.സി. സ്റ്റീഫൻ അറിയിച്ചു.
720 കോടി രൂപ മുടക്കി 200 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാൻ അഞ്ച് ഏക്കർ സ്ഥലം വാഴവരയിൽ കട്ടപ്പന നഗരസഭ വിട്ടുനൽകിയതാണ്.
ചെറുകിട കർഷക ഫെഡറേഷനും തോട്ടം തൊഴിലാളി സംഘടനകളും ഇടുക്കി ഡിസിസിയും ഡീൻ കുര്യാക്കോസ് എംപിക്കു നൽകിയ നിവേദനത്തെതുടർന്നാണ് കേന്ദ്ര സർക്കാർ ഇടുക്കിക്ക് ഇഎസ്ഐ ആശുപത്രി അനുവദിച്ചത്.
തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോരത്ത് വാഴവരയിൽ ആശുപത്രി സ്ഥാപിക്കുന്നത് ജില്ലയിലെ മുഴുവൻ തൊഴിലാളികൾക്കും പ്രയോജനപ്പെടുന്നതാണ്. സ്ഥലം ഏറ്റെടുത്ത് നിർമാണം ആരംഭിക്കാനിരിക്കെയാണ് ജില്ലയിലെ ചില ജനപ്രതിനിധികൾ ബദൽ പ്രോജക്ടുമായി എത്തിയിരിക്കുന്നത്.
ജനകീയ സമ്മർദങ്ങൾക്കു തുടക്കംകുറിക്കുന്നതിനു മുന്പ് വാഴവരയിൽ ആശുപത്രി നിർമാണം ആരംഭിക്കണമെന്നു വൈ.സി. സ്റ്റീഫൻ ആവശ്യപ്പെട്ടു.