പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് എട്ടു പവൻ സ്വർണം മോഷ്ടിച്ചു
1337596
Friday, September 22, 2023 11:01 PM IST
മുട്ടം: ടൗണിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് എട്ടു പവൻ സ്വർണവും 77 ഗ്രാം വെള്ളിയും മോഷ്ടിച്ചു. പുളിക്കാട്ട് രാജു മാത്യുവിന്റെ വീട്ടിലായിരുന്നു മോഷണം. ഇന്നലെ രാവിലെ പത്തിനും ഉച്ചയ്ക്ക് 12.30നും ഇടയിലാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു.
മുട്ടം എസ്എച്ച്ഒ പ്രിൻസ് ജോസഫ്, എസ്ഐ കെ.എച്ച്. ഹാഷിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. വിരലടയാള വിദഗ്ധർ ഇന്നു സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.