ലാബ്ഉ ദ്ഘാടനം ചെയ്തു
1337593
Friday, September 22, 2023 11:01 PM IST
ഇരട്ടയാർ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച സുവോളജി ലാബിന്റെയും ഫിസിക്സ് ലാബിന്റെയും കോണ്‍ഫറൻസ് ഹാളിന്റെയും ഉദ്ഘാടനം ഹയർ സെക്കൻഡറി വിഭാഗം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ നിർവഹിച്ചു.
ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ, സ്കൂൾ പ്രിൻസിപ്പൽ ഡോ. റെജി ജോസഫ് ഉൗരാശാല, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ജോസഫ് മാത്യു കാരിമറ്റം, പിടിഎ പ്രസിഡന്റ് ബിജു അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.