കട്ടപ്പന താലൂക്ക് ആശുപത്രിയിൽ കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
1337592
Friday, September 22, 2023 11:01 PM IST
കട്ടപ്പന: ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി ജനശ്രദ്ധ നേടിയ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ 53-കാരിക്ക് നടത്തിയ മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജകരമായി. ഇടുക്കിയിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ഒറ്റ ശസ്ത്രക്രിയയിലൂടെ രണ്ടു കാൽമുട്ടുകളും മാറ്റിവയ്ക്കുന്നത്.
മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വീട്ടമ്മയുടെ കാൽമുട്ടുകൾ മാറ്റിവച്ചത്. നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെ ഫീസ് ഇടാക്കിയാണ് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ കാൽമുട്ട് മാറ്റിവയ്ക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴിയാണ് താലൂക്ക് ആശുപത്രിയിൽ സൗജന്യമായി നടത്തിയത്. വീട്ടമ്മയുടെ തകരാറിലായ കാൽമുട്ടുകൾക്കു പകരം കൊബാൾട്ട് ക്രോമിയം അലോയ് യാണ് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ സ്ഥാപിച്ചത്.