കുഴഞ്ഞുവീണു മരിച്ചു
1337591
Friday, September 22, 2023 11:01 PM IST
അടിമാലി: മേസ്തിരിത്തൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പീച്ചാട് അജയ് ഭവനിൽ രവി (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11-ഓടെയാണ് സംഭവം. പണിസ്ഥലത്തുനിന്ന് പീച്ചാടിനു പോകുംവഴി കുഴഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാർ ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: അനിത. മക്കൾ: മിഥുൻ, തരുണ്‍.