ക്വട്ടേഷൻ ആക്രമണം: ഒരാൾകൂടി പിടിയിൽ
1337590
Friday, September 22, 2023 11:01 PM IST
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ ക്വട്ടേഷൻ സംഘം യുവാവിനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ.
എറണാകുളം പള്ളുരുത്തി സ്വദേശി കുഞ്ഞുമുഹമ്മദ് (അനീഷ് ബാബു-39) നെയാണ് വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം നാലായി. വണ്ടിപ്പെരിയാർ വള്ളക്കടവിൽ അബ്ബാസ് എന്നയാളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കുഞ്ഞുമുഹമ്മദ് പിടികൂടിയത്.
ഇയാളുടെ മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രി പോലീസ് പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.