നെ​ടു​ങ്ക​ണ്ടം: രാ​ജ്യ​ന്ത​ര കി​ക്ക് ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി ര​ണ്ടു മെ​ഡ​ലു​ക​ള്‍ നേ​ടി നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി​യാ​യ ഏ​ബ​ല്‍ ജോ​സ​ഫ് നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ഉ​സ്ബ​ക്കി​സ്ഥാ​നി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പോ​യി​ന്‍റ് ഫൈ​റ്റ്, ലൈ​റ്റ് കോ​ണ്‍​ടാ​ക്റ്റ് എ​ന്നീ വി​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ബ​ല്‍ ര​ണ്ടു വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.

പോ​യി​ന്‍റ് ഫൈ​റ്റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ താ​ര​ത്തെ​യും ലൈ​റ്റ് കോ​ണ്‍​ടാ​ക്റ്റി​ല്‍ ഉ​സ്ബാ​ക്കി​സ്ഥാ​ന്‍ താ​ര​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഏ​ബ​ലി​ന്‍റെ വെ​ങ്ക​ലനേ​ട്ടം. 2022 ന​വം​ബ​റി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കി​ക്ക് ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി ഏ​ബ​ല്‍ ര​ണ്ടു സ്വ​ര്‍​ണ​മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

മ​ത്സ​ര​ത്തേ​ത്തു​ട​ര്‍​ന്ന് കാ​ലി​നേ​റ്റ പ​രി​ക്ക് വ​ക​വ​യ്ക്കാ​തെ​യാ​ണ് ഉ​സ്ബ​ക്കി​സ്ഥാ​നി​ല്‍ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. കാ​ലി​ന്‍റെ വേ​ദ​ന ഇ​പ്പോ​ഴും അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ചി​കി​ത്സ​യ്ക്കും പ​രി​ശീ​ല​ന​ത്തി​നും ശേ​ഷം വീ​ണ്ടും മ​ത്സ​ര​ത്തി​നി​റ​ങ്ങ​ണ​മെ​ന്നും രാ​ജ്യ​ത്തി​നു വേ​ണ്ടി സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഏ​ബ​ല്‍ പ​റ​യു​ന്നു. കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ബി​ബി​എ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ് ഏ​ബ​ല്‍ ജോ​സ​ഫ്.