ഇഎസ്എ അന്തിമവിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കണം: ഡീൻ
1337576
Friday, September 22, 2023 10:44 PM IST
തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കി ഇഎസ്എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്.
2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷനെ നിയോഗിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കി 9993.07 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ഇഎസ്എയായി ശിപാർശ നൽകിയത്.
10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല. കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദേശങ്ങൾ കേന്ദ്രത്തിന് യഥാസമയം നൽകാൻ വീഴ്ച വരുത്തി.
ഈ സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും എംപി ആവശ്യപ്പെട്ടു.