സഹോദയ കലോത്സവം ഒന്‍പതാം തവണയും വിജയമാത
1337301
Friday, September 22, 2023 12:08 AM IST
അടിമാലി: രണ്ടുദിവസമായി കലയുടെ വസന്തം തീർത്ത് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ നടന്നുവന്ന 11-ാമതു ഹൈറേഞ്ച് മേഖല സഹോദയ കലോത്സവത്തിൽ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂൾ തുടർച്ചയായി ഒന്‍പതാം വർഷവും ഓവറോൾ കിരീടം ചൂടി.
969 പോയിന്റ് നേടിയാണ് വിജയമാത ജേതാക്കളായത്. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ 882 പോയിന്റോടെ രണ്ടാം സ്ഥാനവും ക്രിസ്തുജ്യോതി രാജാക്കാട് 855 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് മൂവാറ്റുപുഴ സിഎംഐ കാർമൽ പ്രൊവിൻഷ്യൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ ട്രോഫി സമ്മാനിച്ചു.
ജില്ലാ സഹോദയ പ്രസിഡന്റ് ഫാ. ബിജോയി സ്കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ ഷെറിൻ എസ്എച്ച്, ട്രഷറർ ജോസ് പുരയിടം, കണ്‍വീനർ റവ. ഡോ. രാജേഷ് ജോർജ്, സ്കൂൾ മാനേജർ ഫാ. ഷിന്റോ കോലത്തുപടവിൽ, ഫാ. വികാസ് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.