ഇടുക്കി: സംസ്ഥാന സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കേശമുനി- ഭൂമിയാംകുളം റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
അടിസ്ഥാന വികസന രംഗത്ത് ജില്ല അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ജില്ല വികസന പാതയിൽ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പട്ടയ, ഭൂപ്രശ്നങ്ങൾ പരിഹരിക്കാനാണ് നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചത്. നിരന്തര ഇടപെടലുകളെ തുടർന്നാണ് നിയമ നിർമാണം സാധ്യമായത്.
നിയമനിർമാണത്തിലൂടെ 2023 വരെയുള്ള പട്ടയഭൂമിയിലെ എല്ലാ നിർമിതികളും ക്രമവത്കരിക്കാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി.
റോഡിന്റെ നിർമാണത്തിന് രണ്ട് കോടിയാണ് അനുവദിച്ചിരിക്കുന്നത്.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു.
ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്തംഗങ്ങളായ സിജി ചാക്കോ, ഏലിയാമ്മ ജോയ്, ആലീസ് ജോസ്, വിൻസന്റ് വെള്ളാടി, രാജു ജോസഫ്, ഫാ. ജോണ്സൻ ചെറുകുന്നേൽ, ഇ.കെ. മുഹമ്മദ് ജഹിരി, ജോബി കണിയാംകുടിയിൽ, സണ്ണി ഇല്ലിക്കൽ, സി.എം. അസീസ്, മുഹമ്മദ് പനച്ചിക്കൽ, ടിൻസ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.