സാമൂഹ്യവിരുദ്ധർക്കെതിരേ നടപടിയുമായി മൂന്നാര്‍ പഞ്ചായത്ത്
1301734
Sunday, June 11, 2023 3:10 AM IST
മൂന്നാര്‍: പൊതുസ്ഥലങ്ങളിലെ സാമൂഹ്യവിരുദ്ധശല്യം അവസാനിപ്പിക്കാന്‍ നടപടികളുമായി മൂന്നാര്‍ പഞ്ചായത്ത്. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും മദ്യപസംഘങ്ങളുടെ അഴിഞ്ഞാട്ടം മൂലമുള്ള പരാതികള്‍ ഏറിയതോടെയാണ് കടുത്ത നടപടികളുമായി പഞ്ചായത്ത് രംഗത്തു വന്നിരിക്കുന്നത്.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും നാട്ടുകാരും മദ്യക്കുപ്പുകള്‍ വഴിയിൽ ഉപേക്ഷിക്കുന്നതും കുപ്പികള്‍ പൊട്ടിച്ച് റോഡില്‍ നിരത്തുന്നതുമെല്ലാം പതിവായിരിക്കുകയാണ്. പൊട്ടിയ മദ്യക്കുപ്പികള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. ഇടവഴികളില്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് പരിസരവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും സ്്്ഥാപിച്ചിരിക്കുന്ന കാമറകൾവഴി നിരീക്ഷണം കര്‍ശനമാക്കി നടപടിയെടുക്കാനാണ് തീരുമാനം. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവർക്കെതിരേയും നടപടി ഉണ്ടാകും. ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.