മലങ്കരയിൽ മൂന്നു ഷട്ടർ ഉയർത്തി
1301357
Friday, June 9, 2023 10:50 PM IST
മുട്ടം: മൂലമറ്റം വൈദ്യുതിനിലയത്തിലെ ഉത്പാദനം വർധിപ്പിച്ചതിനെത്തുടർന്നു മലങ്കര അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ ഉയർത്തി. രണ്ടു ഷട്ടർ 40 സെന്റിമീറ്ററും ഒരു ഷട്ടർ 50 സെന്റിമീറ്ററുമാണ് ഉയർത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച അഞ്ച് ഷട്ടർ ഉയർത്തുമെന്ന് എംവിഐപി അധികൃതർ അറിയിച്ചിരുന്നെങ്കിലും മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം കുറച്ചതിനെത്തുടർന്ന് രണ്ടു ഷട്ടർ മാത്രമാണ് ഉയർത്തിയത്.
ഇന്നലെ ഉത്പാദനം കൂട്ടിയതിനേത്തുടർന്നാണ് മൂന്നു ഷട്ടർ ഉയർത്തിയത്. ഇന്നലെ അണക്കെട്ടിൽ ജലനിരപ്പ് 39.88 മീറ്ററായിരുന്നു. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്.
മഴക്കാലം ആരംഭിച്ചതിനാൽ കനാലിലൂടെ വെള്ളം ഒഴുക്കിവിടുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.