പാണ്ടിപ്പാറ യുപി സ്കൂൾ മന്ദിരം വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന്
1301087
Thursday, June 8, 2023 10:55 PM IST
ചെറുതോണി: പാണ്ടിപ്പാറ സെന്റ് ജോസഫ് യുപി സ്കൂളിന്റെ പുതുതായി നിർമിച്ച മന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്നു നടക്കും. വൈകുന്നേരം 4.45ന് സ്കൂൾ മന്ദിരത്തിന്റെ വെഞ്ചരിപ്പ് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സ്കൂളിന്റെ ഉദ്ഘാടനം ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി പ്രതിഭകളെ ആദരിക്കും. രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ മുഖ്യപ്രഭാഷണം നടത്തും. രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അവാർഡ് ജേതാക്കളെ ആദരിക്കും.
സ്കൂൾ മാനേജർ ഫാ. മാത്യു പുതുപ്പറമ്പിൽ, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി. സത്യൻ, റിന്റ ജോസഫ്, റെജി മുക്കാട്ട്, ഷൈനി മാവേലിൽ, സോണി ചൊള്ളാമഠം, കട്ടപ്പന എഇഒ ടോമി ജോസഫ്, സിസ്റ്റർ ജെയ്സലറ്റ് എസ്ഡി, കലാ സത്യൻ, ടി.എം. എൽദോ, ആൻസി തോമസ്, ജിപ്സൺ ജോൺ, രാജു കണ്ണങ്കോട്ട്, സന്തോഷ് മാറാമറ്റം, ദീപ സാംഷോ, പി.എ. ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാസന്ധ്യ.