മുട്ടം: ജില്ലാ കോടതിയോടനുബന്ധിച്ചു കച്ചേരി തോട്ടം പദ്ധതിക്കു തുടക്കം. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ കോടതി ജീവനക്കാരുടെ ഗാർഡൻ കമ്മിറ്റിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി കോടതി പരിസരത്ത് ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജി പി.എസ്.ശശികുമാറിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.
ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജി നിക്സണ് എം.ജോസഫ്, അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജി കെ.എൻ.ഹരികുമാർ, അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജി ജി.മഹേഷ്, ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് പ്രസന്ന, ജില്ല ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ. ഷാനവാസ്, തൊടുപുഴ സബ് ജഡ്ജി ദേവൻ കെ. മേനോൻ, ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പി.കെ. ജിജിമോൾ, തൊടുപുഴ മുൻസിഫ് മജിസ്ട്രേട്ട് നിമിഷ അരുണ്‍, ബാർ അസോസിയേഷൻ പ്രസിഡന്റ് ഷാജി കുര്യൻ എന്നിവർ പ്രസംഗിച്ചു.