വാഹനാപകടത്തിൽ തൊഴിലാളി മരിച്ചു
1300512
Tuesday, June 6, 2023 12:44 AM IST
രാജകുമാരി: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ തോട്ടംതൊഴിലാളി മരിച്ചു. ഉടുന്പൻചോല പൊത്തക്കള്ളി എസ്റ്റേറ്റിലെ ജീവനക്കാരൻ ബാലൻ (51) ആണ് മരിച്ചത്. തമിഴ്നാട് മുന്തലിൽ ബാലൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തൊഴിലാളികളുമായി എത്തിയ ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.